Weekly Report

Week - 7

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി നാലാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ ആറാം ആഴ്ച്ച 2023 ജൂലൈ 19 ബുധൻ മുതൽ 22 ശനി വരെ ആയിരുന്നു. തിങ്കൾ, ചൊവ്വ അവധി ആയരുന്നൂ. ശനിയാഴ്ച ക്ലാസ് ഉണ്ടായിരുന്നു. തിങ്കളാഴ്ച ദിവസത്തെ ടൈം ടേബിൾ പ്രകാരം ആയിരുന്നു ശനിയാഴ്ച ക്ലാസ്. ആയതിനാൽ അന്നേ ദിവസം എനിക്ക് ടൈം ടേബിൾ അനുസരിച്ച് ക്ലാസ് ലഭിച്ചില്ല. ആകെ കിട്ടിയ 3 ദിവസത്തിൽ 4 പിരിയഡ്കൾ ലഭിച്ചു. 4 പിരിയഡുകളിൽ നിന്നും lesson plan അടിസ്ഥാനത്തിൽ 4 ക്ലാസ്സുകൾ എടുക്കാനും കഴിഞ്ഞു. ഇതിൽ വ്യാഴാഴ്ച നസീമ ടീച്ചർ ക്ലാസ് observe ചെയ്യാൻ വന്നിരുന്നു. ജനറൽ observation ൻ്റെ ഭാഗം ആയാണ് ടീച്ചർ വന്നത്. Aah ക്ലാസ്സിൽ ഞാൻ മൗലികാവകാശങ്ങൾ ലെ 'സമത്വതിനുള്ള avakaasham' എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഇതുകൂടാതെ സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശങ്ങൾ, മത സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ(jurisprudential model) എന്നീ ഭാഗങ്ങളും പഠിപ്പിക്കാൻ കഴിഞ്ഞു. നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ 5 ആഴ്ചകളിൽ നിന്നുമായി ആകെ 20 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. ജൂലൈ 21 ലോക ചാന്ദ്ര ദിനം ആയതിനാൽ സെമിനാർ ഹാളിൽ വച്ച് ഒരു പരിപാടി ഉണ്ടായിരുന്നു. 1969 അപ്പോളോ ദൗത്യത്തിൻ്റെ ഭാഗമായി മനുഷ്യൻ ചന്ദ്രനിൽ എത്തിയതിൻ്റെ ഓർമയ്ക്കായി ഒരു അസംബ്ലി യും ഉണ്ടായിരുന്നു. ഇതൊഴിച്ചാൽ ഈ ആഴ്ച മറ്റ് പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാ ദിവസവും ഉച്ച ഭക്ഷണം വിളമ്പാൻ പോവുകയും വൈകുന്നേരങ്ങളിൽ കുട്ടികളെ കൃത്യമായി വരി വരി ആയി സ്കൂളിൽ നിന്നും പുറത്തേക്ക് നയിക്കുകയും ചെയ്തിരുന്നു. ആറാം ആഴ്ച വളരെ നല്ല രീതിയിൽ തന്നെയാണ് കടന്നുപോയത്. ലെസ്സൺ പ്ലാൻ അടിസ്ഥാനത്തിൽ 4 ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു.

Comments