Weekly Report

Final week of school internship 

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ അവസാന ആഴ്ച്ച 2023 ജനുവരി 30 തിങ്കൾ മുതൽ തുടങ്ങി.. ഈ ആഴ്ച്ചയിൽ 8-O ഇലും 9-B യിലും ആയി ആകെ 10 പിരിയടുകൾ ആണ് കിട്ടിയത്. ഇതിൽനിന്നും ആകെ 6 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. 9 അം ക്ലാസ്സിലും 8 ആം ക്ലാസ്സിലുമായി 3 വീതം lesson പ്ലാനുകൾ ആണ് തീർത്തത്. 9 ആം ക്ലാസ്സിലെ ' നല്ല നാളെയ്ക്കായി ' എന്ന പഠഭാഗം തീർന്നതിനാൽ സുരക്ഷിതമായ നാളെയ്ക് എന്ന അധ്യായം പഠിപ്പിക്കാൻ സാധിച്ചു. അതിലെ പ്രകൃതിയിലെ വൈവിധ്യങ്ങൾ, ഉരുൾ പൊട്ടി ഒഴുകുന്ന ദുരന്തം, പരിസ്ഥിതി സംരക്ഷണം എന്നിവ ആണ് പഠിപ്പിച്ചത് . 8 ആം ക്ലാസ്സിൽ പുതിയ അധ്യായമായ ഭൂമിയിലെ ജലം ആണ് പഠിപ്പിച്ചത്. ഇതിലെ ജീവജലം, കിണറുകൾ പലവിധം, തന്നീർത്തടങ്ങൾ എന്നീ ഭാഗങ്ങൾ lesson plan അടിസ്ഥാനത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞു. 30/1/23 monday 9- B യില് achievement test നടത്തിയതിൻ്റെ പേപ്പർ നൽകാൻ കഴിഞ്ഞു. ഇതിൽ കുട്ടികൾ പൊതുവായി തെറ്റിച്ച ഭാഗമായ ഭക്തിപ്രസ്ഥനത്തിൽ നിന്നും 20 ചോദ്യങ്ങൾ ഉൾപ്പെടുത്തി 20 മാർക്കിന് diagnostic test നടത്താനും സാധിച്ചു. കുട്ടികൾ പൊതുവായി തെറ്റിച്ച ഭാഗമായ ഭക്തിപ്രസ്ഥനത്തിൽ നിന്നുമാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്. അതിനുശേഷം വെള്ളിയാഴ്ച അതെ ക്ലാസ്സിൽ ഭക്തി പ്രസ്ഥാനത്തിൻ്റെ remedial teaching ഉം നടത്തി. വളരെ വേഗത്തിൽ നിശ്ചിത സമയത്തിനുള്ളിൽ lesson പ്ലാനുകൾ തീർക്കാൻ കഴിഞ്ഞ ഒരു ആഴ്ച ആയിരുന്നു. ആദ്യത്തെ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ ബോധന രീതിയിൽ ധാരാളം മാറ്റങ്ങൾ വരുത്താനും ഫലപ്രദമായി ക്ലാസ്സുകൾ എടുക്കാനും ക്ലാസ്സ് മാനേജ് ചെയ്യാനും സാധിച്ചു. ഇതോടെ സ്കൂൾ ഇൻ്റേൺഷിപ്പിൻ്റെ ആദ്യ ഫേസ് വിജകരമായി പൂർത്തിയാക്കാൻ സാധിച്ചു. അവസാന ദിവസമായ 3/2/23 വെള്ളിയാഴ്ച കുട്ടികളോടും അധ്യാപകരോടും യാത്ര പറഞ്ഞിട്ടാണ് ഞങ്ങൾ മടങ്ങിയത്.

Comments