Weekly Report
Week - 5
2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി നാലാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ അഞ്ചാം ആഴ്ച്ച 2023 ജൂലൈ 10 തിങ്കൾ മുതൽ 14 വെള്ളി വരെ ആയിരുന്നു. പുതുക്കിയ ടൈം ടേബിൾ പ്രകാരം എനിക്ക് തിങ്കൾ ക്ലാസ്സ് ഇല്ലായിരുന്നു. അതിനുപകരം വെള്ളി 2 പിരിയഡുകൾ ഉണ്ടായിരുന്നു. ഈ ആഴ്ചയിൽ 4 പിരിയടുകൾ ആണ് ലഭിച്ചത് . എന്നാൽ ചൊവ്വാഴ്ച രണ്ടാം അധ്യായം ശാസ്ത്രം എന്ന പാഠഭഗത്തോടെ കഴിഞ്ഞതിനാൽ ബുധനാഴ്ച അതേ അധ്യായത്തിലെ പ്രധാനപെട്ട ഭാഗങ്ങൾ ഒന്നുകൂടി വിശദീകരിച്ച് കൊടുക്കുകയും നോട്ടുകൾ നൽകുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ആകെ ലഭിച്ച 4 പിരിയടുകളിൽ നിന്നുമായി 3 ക്ലാസ്സുകൾ lesson plan അടിസ്ഥാനത്തിൽ എടുക്കാൻ സാധിച്ചു. ശാസ്ത്രം, ഭരണഘടനയും അവകാശങ്ങളും (advance organiser model), മൗലികാവകാശങ്ങൾ എന്നീ പാഠഭാഗങ്ങൾ ആണ് ഈ ആഴ്ച പഠിപ്പിച്ചത്. ഇതിൽ വെള്ളിയാഴ്ച നിൽസ ടീച്ചർ ക്ലാസ് observe ചെയ്യാൻ വന്നിരുന്നു. Observation ക്ലാസ്സിൽ മൗലികാവകാശങ്ങൾ എന്ന പാഠഭാഗം ആയിരുന്നു പഠിപ്പിച്ചത്. നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ 5 ആഴ്ചകളിൽ നിന്നുമായി ആകെ 16 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. ചരിത്രം ഭാഗത്തെ ആദ്യ രണ്ട് അധ്യായങ്ങളും അവസനിച്ചതിനാൽ മൂന്നാം അധ്യായമയ ഇന്ത്യൻ ഭരണഘടനയും അവകാശങ്ങളും ആരംഭിക്കാനും സാധിച്ചു. ജൂലൈ 11 ചൊവ്വാഴ്ച ലോക ജനസംഖ്യ ദിനം ആയതിനാൽ അസംബ്ലി ക്ക് ശേഷം ജനസംഖ്യയുടെ പ്രാധാന്യം അറിയിക്കുന്ന ഒരു പ്രസംഗവും ഉണ്ടായിരുന്നു. ഇതൊഴിച്ചാൽ ഈ ആഴ്ച മറ്റ് പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാ ദിവസവും ഉച്ച ഭക്ഷണം വിളമ്പാൻ പോവുകയും വൈകുന്നേരങ്ങളിൽ കുട്ടികളെ കൃത്യമായി വരി വരി ആയി സ്കൂളിൽ നിന്നും പുറത്തേക്ക് നയിക്കുകയും ചെയ്തിരുന്നു. അഞ്ചാം ആഴ്ച വളരെ നല്ല രീതിയിൽ തന്നെയാണ് കടന്നുപോയത്. ലെസ്സൺ പ്ലാൻ അടിസ്ഥാനത്തിൽ 3 ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു.
Comments
Post a Comment