Weekly Report

Week - 4

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി നാലാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ നാലാം ആഴ്ച്ച 2023 ജൂലൈ 3 തിങ്കൾ മുതൽ തുടങ്ങി.. പുതുക്കിയ ടൈം ടേബിൾ പ്രകാരം എനിക്ക് തിങ്കൾ ക്ലാസ്സ് ഇല്ലായിരുന്നു. അതിനുപകരം വെള്ളി 2 പിരിയഡുകൾ ഉണ്ടായിരുന്നു. ഈ ആഴ്ചയിൽ 4 പിരിയടുകൾ ആണ് ലഭിച്ചത് . അതിൽ വെള്ളിയാഴ്ച ഒരു പീരിയഡ് യൂണിറ്റ് ടെസ്റ്റ് നടത്തിയിരുന്നു. അതിനാൽ ആകെ 3 പിരിയഡ്കളിൽ നിന്നും ഈ ആഴ്ച്ചയിൽ ലെസ്സൺ പ്ലാൻ അനുസരിച്ച് 2 ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു. ഇതിൽ വ്യാഴാഴ്ച നിൽസ ടീച്ചർ ക്ലാസ് observe ചെയ്യാൻ വന്നിരുന്നു. Observation ക്ലാസ്സിൽ മധ്യകാല വിദ്യാഭാസം എന്ന പാഠഭാഗം ആയിരുന്നു പഠിപ്പിച്ചത്. നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ 4 ആഴ്ചകളിൽ നിന്നുമായി ആകെ 13 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. ചരിത്രം ഭാഗത്തെ ആദ്യ അധ്യായം ആയ ' മധ്യകാല അധികാരകേകേന്ദ്രങ്ങൾ ' നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്ന്. അതോടൊപ്പം രണ്ടാം അധ്യായമായ 'കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം ' ലെ കലയും സാഹിത്യവും വരെ ആണ് ഈ ആഴ്ച പഠിപ്പിച്ചത്. ഇതിൽ കലയും സാഹിത്യവും എന്നത് പൂർണമായും ICT ഉപയോഗപ്പെടുത്തി ഉള്ള ക്ലാസ് ആയിരുന്നു. വ്യാഴാഴ്ച ലയൻസ് ക്ളബിൻ്റെ ആഭിമുഖ്യത്തിൽ ഒരു യുവജന ബോധവൽകരണ പരിപാടി നടന്നിരുന്നു. വെള്ളിയാഴ്ച 3 മണിക് UP, HS വിഭാഗത്തിൻ്റെ parents meeting seminar ഹാളിൽ വച്ച് നടന്നിരുന്നു. ഇതൊഴിച്ചാൽ ഈ ആഴ്ച മറ്റ് പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാ ദിവസവും ഉച്ച ഭക്ഷണം വിളമ്പാൻ പോവുകയും വൈകുന്നേരങ്ങളിൽ കുട്ടികളെ കൃത്യമായി വരി വരി ആയി സ്കൂളിൽ നിന്നും പുറത്തേക്ക് നയിക്കുകയും ചെയ്തിരുന്നു. നാലാം ആഴ്ച വളരെ നല്ല രീതിയിൽ തന്നെയാണ് കടന്നുപോയത്. ലെസ്സൺ പ്ലാൻ അടിസ്ഥാനത്തിൽ 2 ക്ലാസ്സുകൾ മാത്രമാണ് എടുക്കാൻ സാധിച്ചതെങ്കിലും വരും ആഴ്ചകളിൽ കൂടുതൽ ക്ലാസ് ലഭിക്കും എന്നാണ് പ്രതീക്ഷ.

Comments