Weekly Report

Week 1

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി നാലാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ ആദ്യ ആഴ്ച്ച 2023 ജൂൺ 12 തിങ്കൾ മുതൽ തുടങ്ങി.. ഒരു ആഴ്ച മുൻപ് തന്നെ സ്കൂളിൽ വന്ന് ടൈം ടേബിൾ വങ്ങിയത്തിനാൽ lesson plans എഴുതാൻ സമയം കിട്ടിയിരുന്നു. ആദ്യ ആഴ്ച ആയിരുന്നെങ്കിലും പോർഷൻസ് എടുത്ത് തീർക്കാൻ ഉള്ളതിനാൽ ആദ്യ ദിവസം മുതലേ തന്നെ പഠിപ്പിക്കാൻ സാമൂഹ്യ ശാസ്ത്രം അധ്യാപികയായ രമ്യ ടീച്ചർ പറഞ്ഞിരുന്നു. അതുപ്രകാരം ഞാൻ ആദ്യ ദിനം മുതലേ ക്ലാസ്സ് ആരംഭിച്ചു. 9- A ആയിരുന്നു എനിക്ക് ലഭിച്ച ക്ലാസ്സ്. ആഴ്ചയിൽ 5 പിരിയടുകൾ ആണ് ഉണ്ടായിരുന്നത്. 2 പിരിയടുകൽ ഈ ആഴ്ച അധികം ലഭിക്കുകയുണ്ടായി. പക്ഷേ UGC NET പരീക്ഷ ഉള്ളതിനാൽ വെള്ളിയാഴ്ച എനിക്ക് സ്കൂളിൽ വരാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ആകെ 6 പിരിയഡ്കൾ ഈ ആഴ്ച്ചയിൽ ലഭിച്ചു. ഇതിൽ നിന്നും ആകെ 6 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. ചരിത്രം ഭാഗത്തെ ആദ്യ അധ്യായം ആയ ' മധ്യകാല അധികാരകേകേന്ദ്രങ്ങൾ ' ആണ് പഠിപ്പിച്ചത്. ബുധനാഴ്ച സ്കൂളിൽ സാമൂഹ്യ ശാസ്ത്രം ക്ളബിൻ്റെ ആഭിമുഖ്യത്തിൽ 8 ആം ക്ലാസ്സ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ക്വിസ്സ് മൽസരം നടന്നിരുന്നു എന്നതൊഴിച്ചാൽ മറ്റ് പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാ ദിവസവും ഉച്ച ഭക്ഷണം വിളമ്പാൻ പോവുകയും വൈകുന്നേരങ്ങളിൽ കുട്ടികളെ കൃത്യമായി വരി വരി ആയി സ്കൂളിൽ നിന്നും പുറത്തേക്ക് നയിക്കുകയും ചെയ്തിരുന്നു. ആദ്യ ആഴ്ച വളരെ നല്ല രീതിയിൽ തന്നെയാണ് കടന്നുപോയത്. വരും ആഴ്ചകൾ ഇതിലും ഗംഭീരം ആകും എന്നാണ് പ്രതീക്ഷ.

Comments