Weekly Report
Week 9
2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ എട്ടാം ആഴ്ച്ച 2023 ജനുവരി 16 തിങ്കൾ മുതൽ തുടങ്ങി.. ഈ ആഴ്ച്ചയിൽ 8-O ഇലും 9-B യിലും ആയി ആകെ 9 പിരിയടുകൾ ആണ് കിട്ടിയത്. ഇതിൽനിന്നും ആകെ 8 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിൽ ആധുനികവൽക്കരണം എന്ന 8 ആം ക്ലാസ്സിലെ ഭാഗം jurisprudential model എടുക്കാനും കഴിഞ്ഞു. 9 അം ക്ലാസ്സിലും 8 ആം ക്ലാസ്സിലുമായി 4 വീതം lesson പ്ലാനുകൾ ആണ് തീർത്തത്. ഇതിൽ 9 ആം ക്ലാസ്സിലെ ' നല്ല നാളെയ്ക്കായി ' എന്ന പഠഭാഗത്തെ തൊഴിലില്ലായ്മ, പാർപ്പിട പ്രശ്നം, വൃദ്ധജനങ്ങളുടെ അനാധത്വം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, കൗമാര കുറ്റകൃത്യങ്ങൾ എന്നീ ഭാഗങ്ങൾ ആണ് പഠിപ്പിച്ചത് . 8 ആം ക്ലാസ്സിൽ ആധുനികവൽക്കരണം ( Jurisprudential model), സ്വാശ്രയത്വം, തുല്യത, ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതിയും, വികേന്ദ്രീകൃത ആസൂത്രണം എന്നീ ഭാഗങ്ങൾ lesson plan അടിസ്ഥാനത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞു. 20/1/23 വെള്ളിയാഴ്ച രണ്ടാം പിരിയഡ് 9- B യില് achievement test നടത്താൻ കഴിഞ്ഞു. 10 ചോദ്യങ്ങൾ അടങ്ങിയ 25 മർകിനുള്ള പരീക്ഷ ആണ് നടത്തിയത്. വളരെ വേഗത്തിൽ lesson പ്ലാനുകൾ തീർക്കാൻ കഴിഞ്ഞ ഒരു ആഴ്ച ആയിരുന്നു. വളരെ ആത്മവിശ്വാസത്തോടെ ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു.
Comments
Post a Comment