Weekly Report

Week 7

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ ഏഴാം ആഴ്ച്ച 2023 ജനുവരി 9 തിങ്കൾ മുതൽ തുടങ്ങി..  ഈ ആഴ്ച്ചയിൽ 8-O ഇലും 9-B യിലും ആയി ആകെ  7 പിരിയടുകൾ ആണ് കിട്ടിയത്.   ഇതിൽനിന്നും ആകെ 5 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. 9 അം ക്ലാസ്സിൽ 3 ഉം 8 ആം ക്ലാസ്സിൽ 2 ഉം lesson പ്ലാനുകൾ തീർത്തു. ഇതിൽ 9 ആം ക്ലാസ്സിലെ ' കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ ' എന്ന പഠഭാഗത്തെ സാംസ്കാരിക സമന്വയം, സാമൂഹിക നിയന്ത്രണങ്ങൾ, ഭാഷ - സാഹിത്യം - കല - ശാസ്ത്രം എന്നീ ഭാഗങ്ങൾ ആണ് പഠിപ്പിച്ചത് . ഇതോടെ കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന അധ്യായം തീർന്നു.  8 ആം ക്ലാസ്സിൽ പുതിയ അധ്യായമയ ഇന്ത്യയും സാമ്പത്തിക വികസനവും തുടങ്ങാൻ കഴിഞ്ഞു. ഇതിലെ ആസൂത്രണത്തിൻ്റെ നാൾ വഴികൾ, വളർച്ച, ആധുനിക വൽക്കരണം,  എന്നീ ഭാഗങ്ങൾ lesson plan അടിസ്ഥാനത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞു. 11/1/23 ന് parents meeting ഉണ്ടായിരുന്നതിനാൽ ഇരു ക്ലാസ്സുകളിലും പിരിയഡ്കൾ കിട്ടിയില്ല.  വളരെ വേഗത്തിൽ lesson പ്ലാനുകൾ തീർക്കാൻ കഴിഞ്ഞ ഒരു ആഴ്ച ആയിരുന്നു. വളരെ ആത്മവിശ്വാസത്തോടെ ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു.

Comments