Weekly Report
2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ന് വേണ്ടി ഞെക്കാഡ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ആണ് കിട്ടിയത്. രണ്ടാം ആഴ്ച്ച പിന്നിട്ടപ്പോൾ 7 പിരിയടുകൾ ആണ് കിട്ടിയത്. 8-J, 9-B എന്നീ ക്ലാസ്സുകളിൽ ആണ് പഠിപ്പിച്ചത്. ഇതിൽ ലെസ്സൺ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ 5 ക്ലാസ്സുകൾ എടുത്തു. ഇതിൽ വെള്ളിയാഴ്ച രണ്ടാം പിരിയഡ് 8- J യിൽ ജയ് ടീച്ചർ observe ചെയ്യാൻ വന്നിരുന്നു.
9 ആം ക്ലാസ്സിൽ സമന്വയ ഇന്ത്യ എന്ന പാഠഭഗമാണ്പഠിപ്പിക്കുന്നത്.. 8 ആം ക്ലാസ്സിൽ സാമ്പത്തിക ചിന്തകള് എന്ന ഭാഗം തീർത്തതിനു ശേഷം ഗംഗാ സമതലത്തിലേക്ക് എന്ന പാഠം പഠിപ്പിച്ചു തുടങ്ങി.
ആദ്യ ആഴ്ചയെ അപേക്ഷിച്ച് വളരെ വളരെ നല്ലൊരു ആഴ്ചയയിരുന്ന് ഇത്. നല്ല ആത്മവിശ്വാസത്തോടെ ക്ലാസ്സ് എടുക്കാൻ സാധിച്ചു. Observation വന്നപ്പോൾ blackboard writing മെച്ചപ്പെടുത്തണം എന്നതൊഴിച്ചാൽ ബാക്കിയൊക്കെ നല്ല അഭിപ്രായം ആയിരുന്നു.
ഈ ആഴ്ച്ച നടന്നതിൽ വച്ചേറ്റവും പ്രധാനപെട്ട പരിപാടി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട മീറ്റിങ്ങും ജനകീയ കൂട്ടായ്മയുമാണ്. അതിൽ ഞങ്ങൾക് ഞങ്ങളുടെതായ സംഭാവന നൽകാൻ സാധിച്ചു.
ഇതുവരെ 10 ദിവസങ്ങൾ പിന്നിട്ടപ്പോൾ ആകെ ലെസ്സൻ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ 8 ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു.. വരും ദിവസങ്ങളിൽ കൂടുതൽ ക്ലാസ്സുകൾ എടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Comments
Post a Comment