School Internship Weekly Report

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ന് വേണ്ടി ഞെക്കാഡ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ആണ് കിട്ടിയത്. ആദ്യ 5 ദിവസം പിന്നിട്ടപ്പോൾ 10 പിരിയടുകൾ ആണ് കിട്ടിയത്. 8-J, 8-O, 9-B എന്നീ ക്ലാസ്സുകളിൽ ആണ് പഠിപ്പിച്ചത്. ഇതിൽ ലെസ്സൺ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ 3 ക്ലാസ്സുകൾ എടുത്തു. ലഭിച്ച പിരിയടുകളുടെ എണ്ണം കൂടുതൽ ആയതിനാൽ വരും ആഴ്ച്ച മുതൽ 8-J ൽ പഠിപ്പിക്കേണ്ടതില്ല എന്ന് HM നിർദ്ദേശിച്ചു. അതുപ്രകാരം വരും ആഴ്ചകളിൽ 8-J, 9-B എന്നീ ക്ലാസ്സുകളിൽ ആയി 7 ക്ലാസുകളിലാണ് എനിക്കുള്ളത്.

9 ആം ക്ലാസ്സിൽ സമന്വയ ഇന്ത്യ എന്ന പാഠഭഗവും 8 ആം ക്ലാസ്സിൽ സാമ്പത്തിക ചിന്തകള് എന്ന ഭാഗവുമാണ് പഠിപ്പിക്കുന്നത്. ഈ 2 ക്ലാസ്സിലും കുട്ടികളും വ്യതസ്ത സ്വഭവക്കാർ ആയതിനാൽ ഇവരെ മാനേജ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു.  എന്നാൽ പതിയെ പതിയെ അവരുടെ രീതികളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു.

5 ദിവസം പഠിപ്പിച്ചതിൽ ധാരാളം നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും നല്ല ആത്മവിശ്വാസത്തോടെ ക്ലാസ്സ് എടുക്കാൻ സാധിച്ചു എന്നാണ് എൻ്റെ വിശ്വാസം. ഇനി വരും ദിവസങ്ങളിൽ എനിക്കുള്ള പോരായ്മകൾ കുറയ്ക്കുവാനും ബോധനരീതികളിൽ വേണ്ട തിരുത്തലുകൾ വരുത്തുവാനും കഴിവുകളെ മൂർച്ചപ്പെടുതാനും ശ്രമിക്കും.

നവംബർ 1 ന് സ്കൂളിൽ നടന്ന ലഹരിക്കെതിരെ ഉള്ള മനുഷ്യ ചങ്ങല ആണ് ഈ ആഴ്ച്ച നടന്ന പരിപാടികളിൽ ഏറ്റവും പ്രധാനം. സ്കൂളിലെ എല്ലാ ക്ലാസ്സുകളും ഉൾപ്പെടുത്തി നടത്തിയ മനുഷ്യ ചങ്ങലയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. സ്കൂളിൽ വച്ച് നടന്നതിൽ ഏറ്റവും വേറിട്ട് നിന്നൊരു പരിപാടി ആയിരുന്നു അത്. 5 ദിവസത്തിൽ ഒരു ദിനം പോലും മുടങ്ങാതെ എല്ലാ ദിവസവും ഉച്ചഭക്ഷണം വിളമ്പാൻ പോയിരുന്നു. കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതിൽ ഞാൻ വളരെ അധികം ആനന്ദം കണ്ടെത്തി. വിശ്രമം ഇല്ലാത്ത , കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ദിവസങ്ങളിലെ ഒരേ ഒരു ആശ്വാസം അതായിരുന്നു .

ഞങ്ങളുടെ seniors നേ വെച്ച് നോക്കുമ്പോൾ വളരെയധികം വിഷമം പിടിച്ച ഒരു internship ആയിരുന്നു ഞങ്ങളുടേത്. എന്നിരുന്നാലും ഒട്ടും തളരാതെ വളരെ positive ആയി ഇതിനെ സമീപിച്ച എല്ലാ വിദ്യാർത്ഥികളും ഒരുപോലെ അഭിനന്ദനം അർഹിക്കുന്നു.. വരും ദിവസങ്ങളിൽ നന്നായി perform ചെയ്യാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

Comments