Weekly Report

Week - 3

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി നാലാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ മൂന്നാം ആഴ്ച്ച 2023 ജൂൺ 26 തിങ്കൾ മുതൽ തുടങ്ങി.. പുതുക്കിയ ടൈം ടേബിൾ പ്രകാരം എനിക്ക് തിങ്കൾ ക്ലാസ്സ് ഇല്ലായിരുന്നു. അതിനുപകരം വെള്ളി 2 പിരിയഡുകൾ ഉണ്ടായിരുന്നു. ടൈം ടേബിൾ മാറിയെങ്കിലും ക്ലാസ്സ് മാറിയിരുന്നില്ല. 9- A തന്നെ ആയിരുന്നു ക്ലാസ്സ്. ഈ ആഴ്ചയിലും 5 പിരിയടുകൾ ആണ് ലഭിച്ചത് . ആകെ 4 പിരിയഡ്കളിൽ നിന്നും ഈ ആഴ്ച്ചയിൽ ലെസ്സൺ പ്ലാൻ അനുസരിച്ച് 4 ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു. അങ്ങനെ 2 ആഴ്ചകളിൽ നിന്നുമായി ആകെ 9 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. ചരിത്രം ഭാഗത്തെ ആദ്യ അധ്യായം ആയ ' മധ്യകാല അധികാരകേകേന്ദ്രങ്ങൾ ' കഴിഞ്ഞ ആഴ്ച തന്നെ പൂർത്തിയാക്കിയിരുന്ന്. അതോടൊപ്പം രണ്ടാം അധ്യായമായ 'കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം ' ലെ ആദ്യ ഭാഗം വരെ ആണ് കഴിഞ്ഞ ആഴ്ച പഠിപ്പിച്ച് നിർത്തിയത്. അതിൻ്റെ തുടർച്ച ആയ മധ്യകാല ലോകത്തെ നഗരങ്ങൾ, കിഴക്കൻ നഗരങ്ങൾ, ഗിൽഡുകൾ, വാണിജ്യപാതകൾ എന്നീ ഭാഗങ്ങൾ ഈ ആഴ്ച്ചയിൽ പഠിപ്പിക്കാൻ സാധിച്ചു. ഇതിൽ ഗിൽഡുകൾ എന്ന പാഠഭാഗം പഠിപ്പിച്ചപോൾ നിൽസ ടീച്ചർ ക്ലാസ്സ് observe ചെയ്യാൻ വന്നിരുന്നു. ഒബ്സർവേഷൻ ക്ലാസ്സിൽ നന്നായിത്തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു എന്നാണ് എൻ്റെ വിശ്വാസം. ടീച്ചർ നല്ല അഭിപ്രായം ആയിരുന്നു reflective journal ഇല് എഴുതിയിരുന്നത്. 2 ദിവസം ഈദ് പ്രമാണിച്ച് അവധി ലഭിച്ചിരുന്നു. എന്നാൽ ശനിയാഴ്ച പ്രവർത്തി ദിവസമായിരുന്നു. ഇതൊഴിച്ചാൽ സ്കൂളിൽ പ്രത്യേക പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാ ദിവസവും ഉച്ച ഭക്ഷണം വിളമ്പാൻ പോവുകയും വൈകുന്നേരങ്ങളിൽ കുട്ടികളെ കൃത്യമായി വരി വരി ആയി സ്കൂളിൽ നിന്നും പുറത്തേക്ക് നയിക്കുകയും ചെയ്തിരുന്നു. മൂന്നാം ആഴ്ച വളരെ നല്ല രീതിയിൽ തന്നെയാണ് കടന്നുപോയത്. വരും ആഴ്ചകൾ ഇതിലും ഗംഭീരം ആകും എന്നാണ് പ്രതീക്ഷ.

Comments

Popular Posts