Weekly Report
Week 8
2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ എട്ടാം ആഴ്ച്ച 2023 ജനുവരി 16 തിങ്കൾ മുതൽ തുടങ്ങി.. ഈ ആഴ്ച്ചയിൽ 8-O ഇലും 9-B യിലും ആയി ആകെ 9 പിരിയടുകൾ ആണ് കിട്ടിയത്. ഇതിൽനിന്നും ആകെ 8 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിൽ ആധുനികവൽക്കരണം എന്ന 8 ആം ക്ലാസ്സിലെ ഭാഗം jurisprudential model എടുക്കാനും കഴിഞ്ഞു. 9 അം ക്ലാസ്സിലും 8 ആം ക്ലാസ്സിലുമായി 4 വീതം lesson പ്ലാനുകൾ ആണ് തീർത്തത്. ഇതിൽ 9 ആം ക്ലാസ്സിലെ ' നല്ല നാളെയ്ക്കായി ' എന്ന പഠഭാഗത്തെ തൊഴിലില്ലായ്മ, പാർപ്പിട പ്രശ്നം, വൃദ്ധജനങ്ങളുടെ അനാധത്വം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, കൗമാര കുറ്റകൃത്യങ്ങൾ എന്നീ ഭാഗങ്ങൾ ആണ് പഠിപ്പിച്ചത് . 8 ആം ക്ലാസ്സിൽ ആധുനികവൽക്കരണം ( Jurisprudential model), സ്വാശ്രയത്വം, തുല്യത, ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതിയും, വികേന്ദ്രീകൃത ആസൂത്രണം എന്നീ ഭാഗങ്ങൾ lesson plan അടിസ്ഥാനത്തിൽ പഠിപ്പിക്കാൻ കഴിഞ്ഞു. 20/1/23 വെള്ളിയാഴ്ച രണ്ടാം പിരിയഡ് 9- B യില് achievement test നടത്താൻ കഴിഞ്ഞു. 10 ചോദ്യങ്ങൾ അടങ്ങിയ 25 മർകിനുള്ള പരീക്ഷ ആണ് നടത്തിയത്. വളരെ വേഗത്തിൽ lesson പ്ലാനുകൾ തീർക്കാൻ കഴിഞ്ഞ ഒരു ആഴ്ച ആയിരുന്നു. വളരെ ആത്മവിശ്വാസത്തോടെ ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു. അടുത്ത ആഴ്ച്ച കൊണ്ടുതന്നെ lesson പ്ലാനുകൾ തീർക്കാൻ കഴിയും എന്നാണ് വിശ്വാസം.
Comments
Post a Comment