Weekly Report

Week 6 

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ ആറാം ആഴ്ച്ച 2023 ജനുവരി 3 ചൊവ്വ മുതൽ 7 ശനി വരെ ആയിരുന്നു.. ഈ ആഴ്ച്ചയിൽ 8-O ഇലും 9-B യിലും ആയി ആകെ 9 പിരിയടുകൾ ആണ് കിട്ടിയത്. ഇതിൽനിന്നും ആകെ 8 lesson plans പൂർത്തിയാക്കാൻ കഴിഞ്ഞു. 9 അം ക്ലാസ്സിൽ 5 ഉം 8 ആം ക്ലാസ്സിൽ 3 ഉമ് lesson പ്ലാനുകൾ തീർത്തു. ഇതിൽ 9 ആം ക്ലാസ്സിലെ ' കേരളം എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ ' എന്ന പഠഭാഗത്തെ ചരിത്ര സ്രോതസ്സുകൾ , സ്വരൂപങ്ങൾ, ഭൂവുടമവകശങ്ങൾ, കൃഷിയും തൊഴിൽകൂട്ടങ്ങളും, കച്ചവട ബന്ധങ്ങൾ എന്നീ ഭാഗങ്ങൾ ആണ് പഠിപ്പിച്ചത്. 8 ആം ക്ലാസ്സിൽ ' ഭൂമിയുടെ പുതപ്പ് ' എന്ന പാഠഭാഗത്തെ മാറുന്ന അന്തരീക്ഷ സ്ഥിതി, ഭൂമിക്ക് കുടയയി ഓസോൺ, അന്തരീക്ഷ ഘടന എന്നീ ഭാഗങ്ങൾ പഠിപ്പിക്കാൻ കഴിഞ്ഞു. വളരെ വേഗത്തിൽ lesson പ്ലാനുകൾ തീർക്കാൻ കഴിഞ്ഞ ഒരു ആഴ്ച ആയിരുന്നു. വളരെ ആത്മവിശ്വാസത്തോടെ ക്ലാസ്സുകൾ എടുക്കാൻ സാധിച്ചു.

Comments

Popular Posts